തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി20യില്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. മത്സരത്തില്‍ 57 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര കരിയറില്‍ ട്വന്‍റി20യില്‍ വിരാടിന് 2000 റണ്‍സാകും. ന്യൂസീലന്‍ഡിന്‍റെ തന്നെ ബ്രണ്ടന്‍ മക്കല്ലമാണ് ഇതിനു മുമ്പ് 2000 ക്ലബിലെത്തിയ ഏക താരം.
54 മത്സരങ്ങളില്‍ 53.97 ശരാശരിയില്‍ 1943 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 18 അര്‍ദ്ധസെഞ്ചുറികളടക്കം 137.51 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ റണ്‍വേട്ട. ട്വന്‍റി20യില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലിയുടെ ഉയര്‍ന്ന സ്കോര്‍ 90 ആണ്. ട്വന്‍റി20യില്‍ 2000 ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാകാനുള്ള അവസരമാണ് കോലിക്ക് വന്നിരിക്കുന്നത്.
