Asianet News MalayalamAsianet News Malayalam

കോഹ്ലിയെ കണ്ട് അതിശയിച്ച് 'കുട്ടിക്കൂട്ടം'

  • ആര്‍സിബി ഫാന്‍സായ കുട്ടികള്‍ വിരാട് കോഹ്ലിയെ  കാണാനെത്തിയപ്പോള്‍
virat kohli with kids in mumbai

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കാണാന്‍ ഇന്നലെ രാത്രി കുറച്ച് കുഞ്ഞ് അതിഥികള്‍ എത്തി. അവര്‍ വിരാടിന്‍റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫും വാങ്ങി മടങ്ങി. ഇത് സംബന്ധിച്ച വീഡിയോയ്ക്കൊപ്പം താരം ട്വീറ്റ് ചെയ്തത് ഇങ്ങനെ:

''ആത്മവിശ്വാസമുളള കുട്ടികളെ കാണുകയെന്നുളളത് എപ്പോഴും സന്തോഷമുളള കാര്യമാണ്. ഇത് വളരെ ഉന്മേഷം തരുന്നു.''

കൂട്ടത്തിലുളള ഒരു കൊച്ചു കൂട്ടുകാരന്‍ വളരെ ആകാംഷയോടെ വിരാടിന്‍റെ നേര്‍ക്ക് അദ്ദേഹത്തിന്‍റെ ചിത്രമുളള പേപ്പര്‍ വച്ചുനീട്ടുന്നത് വീഡിയോയില്‍ കാണാം. ഇതെനിക്കാണോ? എന്ന് വിരാട് ചോദിച്ചപ്പോള്‍ അതെയെന്ന് മറ്റൊരു വിരുതനില്‍ നിന്ന് മറുപടിയുമെത്തി. അതില്‍ വിരാട് കോഹ്ലി ഒപ്പിട്ടു നല്‍കി.

കൂട്ടത്തില്‍ ഒരു കുട്ടി മുംബൈ ഇന്‍ഡിയന്‍സിന്‍റെ വേഷമാണ് ധരിച്ചിരിക്കുന്നതെന്നു കണ്ട വീഡിയോ എടുക്കുന്ന ആള്‍. നിങ്ങള്‍ മുംബൈ ഇന്‍ഡ്യന്‍സ് ഫാന്‍ ആണോ? അതോ ബാംഗ്ലൂര്‍ ഫാന്‍ ആണോ? എന്ന് ചോദിച്ചിക്കുന്നുണ്ട്. അതിനുളള മറുപടി കൂട്ടത്തോടെ ആയിരുന്നു കുട്ടികളില്‍ നിന്നും വന്നത്. "ഞങ്ങള്‍ ബാംഗ്ലൂര്‍ ഫാന്‍സാണ്" എന്ന് ആകാംഷ നിറഞ്ഞ മുഖഭാവം വിടാതെ കൊച്ചു കൂട്ടുകാര്‍ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios