റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പരിക്കിനെ കളിയാക്കിയ ഓസീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന് കോലിയുടെ ഉശിരന്‍ മറുപടി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ഡേവിഡ് വാര്‍ണറുടെ വീക്കറ്റ് വീണപ്പോഴാണ് കോലി പരിക്കേറ്റ തന്റെ ചുമലില്‍ ആവേശത്തോടെ തട്ടി മാക്സ്‌വെല്ലിന് മറുപടി നല്‍കിയത്. കോലിയുടെ റിയാക്ഷന്‍ മാക്സ്‌വെല്ലിന്റെ പരിഹാസത്തിനുള്ള മറുപടിയാണെന്ന് വ്യക്തമായിരുന്നു. ഔട്ടായി പോവുന്ന വാര്‍ണര്‍ കാണുന്നുണ്ടെന്ന് ഉറപ്പാക്കി ആയിരുന്നു കോലിയുടെ പ്രതികരണം.
Virat Kohli always gives it back in style 😂😂. #IndvAuspic.twitter.com/Rt05y2ZM3G
— Shashi (@AllTimeBakchod) March 19, 2017
ഫീല്‍ഡിംഗിനിടെ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് കോലി ആദ്യദിവസം 40 ഓവര്‍ പിന്നിട്ടപ്പോള്‍ ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് മൂന്നാം ദിനം കോലി ബാറ്റിംഗിനിറങ്ങിയപ്പോഴാണ് ഫീല്‍ഡിംഗിനിടെ വീണ് പരിക്കേറ്റപ്പോള്‍ സ്വന്തം തോളില്‍ പിടിച്ച് കോലി പുറത്തെടുത്ത അതേ റിയാക്ഷന്‍ അനുകരിച്ച് മാക്സ്‌വെല്‍ കളിയാക്കിയത്. മാക്സ്‌വെല്ലിന്റെ കളിയാക്കല്‍ തന്ത്രം ഫലം കാണുകയും ചെയ്തിരുന്നു.
ALSO READ: കോലിയുടെ പരിക്കിനെയും കളിയാക്കി മാക്സ്‌വെല്ലും സ്മിത്തും
കമിന്‍സിന്റെ അടുത്ത പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച കോലി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി. ഔട്ടായി പോവുമ്പോള്‍ സ്മിത്തും കോലിയെ കളിയാക്കിയതായി ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
