ഐപിഎല്ലിനിടെ കോലിയുടെ കഴുത്തിലെ കശേരുക്കള്‍ക്ക് പരുക്കേറ്റിരുന്നു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ നായകന് വിരാട് കോലി കളിക്കുമോയെന്ന് ജൂൺ 15ന് അറിയാം. കോലിയുടെ ആരോഗ്യനില
പരിശോധിക്കാൻ ജൂൺ 15ന് ബിസിസിഐ ഫിറ്റ്നസ് ടെസ്റ്റ് നടത്തും. ഐപിഎല്ലിനിടെ കഴുത്തിലെ കശേരുക്കൾക്ക് പരുക്കേറ്റ കോലിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതോടെ, പര്യടനത്തിന് മുന്നോടിയായി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിൽ നിന്ന് കോലി പിൻമാറിയിരുന്നു. ജൂൺ അവസാന വാരം അയർലൻഡുമായി ഇന്ത്യ രണ്ട് ട്വന്റി 20 കളിക്കും. ഇതിന് ശേഷമാണ് ഇംഗ്ലണ്ടുമായുള്ള പരമ്പര നടക്കുക. ജൂൺ പതിനാലിന് അഫ്ഗാനിസ്ഥാനുമായി നടക്കുന്ന ടെസ്റ്റിൽ നിന്ന് കോലിയെ നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
