വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ ശരിയായ ദിശയിലാണെന്ന് യുവരാജ് സിംഗ്. കായികക്ഷമതയില്‍ വിരാട് കോലി നിര്‍ബന്ധമുള്ളതാണെന്നും അത് മറ്റ് ടീം അംഗങ്ങളിലേക്കും പകര്‍ന്നിട്ടുണ്ടെന്നും യുവരാജ് സിംഗ് പറഞ്ഞു.

ശാന്തനും സ്ഥിര സ്വഭാവക്കാരനുമായ എം സ് ധോണിയില്‍ നിന്ന് വിരാട് കോലി വളരെ വ്യത്യസ്‍തനാണ്. വിരാട് കോലി അക്രമോത്സുകതയുള്ള ക്രിക്കറ്ററാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോലി മികവ് കാട്ടുന്നുവെന്നാണ് മത്സരഫലങ്ങള്‍ തെളിയിക്കുന്നത്. വിരാട് കോലിയുടെ കീഴിയില്‍ ടീമിനാകെ മാറ്റം വന്നിട്ടുണ്ട്. കായികക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ വിരാട് കോലി നിര്‍ബന്ധബുദ്ധിയുള്ളയാളാണ്. ഇപ്പോഴത്തെ താരങ്ങള്‍ മുന്‍ താരങ്ങളെക്കാളും കായികക്ഷമതയുള്ളവരുമാണ്. ഇപ്പോഴത്തെ മത്സരങ്ങള്‍ അത് ആവശ്യപ്പെടുന്നുമുണ്ട്. 2019 ലോകകപ്പ് മുന്നില്‍ക്കണ്ട് വിരാട് കോലി ടീമിനെ നല്ല രീതിയില്‍ വാര്‍ത്തെടുക്കുന്നുണ്ട്- യുവരാജ് സിംഗ് പറയുന്നു.