ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്നസ് ബോയിയാണ് വിരാട് കോലി. കോലിയുടെ ഭക്ഷണശീലം പുറത്തുവന്നതിനു പിന്നാലെ മറ്റൊരു രഹസ്യം കൂടി പുറത്തായി. ടീമംഗങ്ങളുടെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതിന്‍ വിരാട് കോലിക്കുള്ള പങ്ക് തുറന്നുപറഞ്ഞു വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. കളിക്കാരെല്ലാം ഫിറ്റ്നസ് കാത്തുസൂക്ഷിക്കണമെന്ന് വിരാടിന് നിബന്ധമാണെന്ന് ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി. 

അരങ്ങേറ്റം കുറിച്ച സമയത്തെക്കാള്‍ കര്‍ക്കശമാണ് ഇന്ന് താരങ്ങളുടെ ഫിറ്റ്നസ്. തന്‍റെ ഫിറ്റ്നസ് കോലി സഹതാരങ്ങളിലും കൊണ്ടുവന്നു. അഞ്ച്- ആറ് വര്‍ഷമായി മികച്ച ഫോം തുടരുന്ന കോലിയില്‍ നിന്ന് സഹതാരങ്ങള്‍ക്ക് വളരെയേറെ പഠിക്കാനുണ്ടെന്നും കോലി പറഞ്ഞു. യോയോ ടെസ്‌റ്റില്‍ 16.1 പോയിന്‍റ് നേടിയാല്‍ മാത്രമേ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ കളിക്കാനാകൂ.