ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണ ട്രിപ്പിൾ സെഞ്ച്വറി അടിച്ച ഏക ഇന്ത്യക്കാരൻ ആണ് വീരേന്ദ്രസെവാഗ്. ശ്രദ്ധേയമായ ട്വീറ്റുകളിലൂടെയാണ് താരം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇന്ത്യൻ ആർമി അഡീഷനൽ ഡയറക്ടർ ജനറൽ ഒാഫ് ഇൻഫർമേഷൻ, ജമ്മുകാശമീർ പൊലീസ് എന്നിവർക്ക് പുറത്താകാതെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയതിന് അഭിനന്ദനം അറിയിച്ചുള്ള സെവാഗിന്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയായത്.

ഇവർ ക്രിക്കറ്റ് ഗ്രൗണ്ടിൽ അല്ല ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത് എന്നുമാത്രം. ഇൗ വർഷം ഇതിനകം 200ൽ അധികം തീവ്രവാദികളെ കൊലപെടുത്തിയതിനാണ് സെവാഗ് അഭിനന്ദനം അറിയിച്ചത്.





