ദില്ലി: കുറിക്കു കൊള്ളുന്ന ട്വീറ്റുകള്‍ കൊണ്ട് വിരമിച്ച ശേഷവും വെടിക്കെട്ട് തീര്‍ക്കുന്ന താരമാണ് വീരേന്ദര്‍ സെവാഗ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യാ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ജയത്തിലേക്ക് രണ്ടു റണ്‍സ് മാത്രം അകലമുള്ളപ്പോള്‍ ലഞ്ച് ബ്രേക്കിന് പിരിഞ്ഞ അമ്പയര്‍മാരുടെ നടപടിയെ കളിയാക്കിയ വീരുവിന് ബാങ്ക് ജീവനക്കാര്‍ നല്‍കിയത് മുട്ടന്‍ പണിയായിരുന്നു.

ജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ ലഞ്ച് കഴിച്ചു വരാന്‍ പറഞ്ഞ അമ്പയര്‍മാരുടെ നടപടി പൊതുമേഖലാ ബാങ്കളില്‍ എത്തുന്ന സാധാരണ ജനങ്ങളോട് ജീവനക്കാര്‍ പറയുന്നത് പോലെയാണെന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി നിരവധി ജീവനക്കാരാണ് രംഗത്തെത്തിയത്.

Scroll to load tweet…

പ്രധാനമന്ത്രി ജന്‍ധന്‍ യോജന അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്ന പ്രസ്താവനയായി സെവാഗിന്റേതെന്ന് പലരും അഭിപ്രായപ്പെട്ടു. സെവാഗിനെ പോലൊരു താരത്തില്‍ നിന്ന് ഇത്രയും നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Scroll to load tweet…
Scroll to load tweet…

എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധമൊന്നും സെവാഗിനെ തളര്‍ത്തിയില്ല. തെറ്റിദ്ധരിക്കരുതെന്നും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണക്കാരോടുള്ള ജീവനക്കാരുടെ സമീപനം ഇതുപോലെയാണെന്നും പേപ്പറില്ലെന്നും പ്രിന്ററില്ലെന്നും മഷിയില്ലെന്നും പറഞ്ഞ് അവരെ നടത്തിക്കാറുണ്ടെന്നും സെവാഗ് പറഞ്ഞു.

Scroll to load tweet…
Scroll to load tweet…