ദില്ലി: ട്രോള്‍ ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത താരമാണ് വീരേന്ദര്‍ സേവാഗ്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് സേവാഗ് ഷെയര്‍ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത് ഗംഭീരമായിരുന്നു. എങ്കിലും ഹോക്കിയില്‍ പാക്കിസ്താനെ ഒരു തവണകുടി പരാജയപ്പെടുത്തി' എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 3-2 ന് ആയിരുന്നു ഇന്ത്യന്‍ വിജയം. വിജയം ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്നതായി ഹോക്കി നായകന്‍ പി.ആര്‍ ശ്രീജേഷ് പറഞ്ഞിരുന്നു.
