ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നൊരു കാലമുണ്ടായിരുന്നു. സച്ചിന്റെ വിക്കറ്റ് വീണാല്‍ ഇന്ത്യയും വിണുവെന്ന് എതിരാളികള്‍ വിലയിരുത്തിയിരുന്ന കാലം. അതുപോലെയായിരുന്നു പാക്കിസ്ഥാന്‍ ടീമിലെ ഷാഹിദ് അഫ്രീദിയുമെന്ന് ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. പാക്കിസ്ഥാനെതിരായ എന്റെ ആദ്യ പരമ്പരക്ക് തയാറെടുക്കുമ്പോള്‍ ടീമിലുള്ളവരെല്ലാം സംസാരിച്ചിരുന്നത് അഫ്രീദിയെക്കുറിച്ചായിരുന്നു.
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നൊരു കാലമുണ്ടായിരുന്നു. സച്ചിന്റെ വിക്കറ്റ് വീണാല്‍ ഇന്ത്യയും വിണുവെന്ന് എതിരാളികള്‍ വിലയിരുത്തിയിരുന്ന കാലം. അതുപോലെയായിരുന്നു പാക്കിസ്ഥാന്‍ ടീമിലെ ഷാഹിദ് അഫ്രീദിയുമെന്ന് ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. പാക്കിസ്ഥാനെതിരായ എന്റെ ആദ്യ പരമ്പരക്ക് തയാറെടുക്കുമ്പോള്‍ ടീമിലുള്ളവരെല്ലാം സംസാരിച്ചിരുന്നത് അഫ്രീദിയെക്കുറിച്ചായിരുന്നു.
കളിക്കാരനെന്ന നിലയില്‍ അയാള്‍ പാക്കിസ്ഥാന്‍ ടീമിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നുവെന്ന് സെവാഗ് ഗള്‍ഫ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ എല്ലാ ടീമുകളും സച്ചിനെക്കറിച്ച് സംസാരിക്കുന്നതുപോലെ പാക് ടീമെന്നാല്‍ അക്കാലത്ത് അഫ്രീദിയായിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആരാധകരെല്ലാം ഇന്ത്യാ-പാക് മത്സരം കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കിലും ഇക്കാര്യത്തില്‍ ഇരുസര്‍ക്കാരുകളുമാണ് നയപരമായ തീരുമാനമെടുക്കേണ്ടതെന്നും സെവാഗ് പറഞ്ഞു.
വെടിക്കെട്ട് ബാറ്റ്സ്മാനായും ബൗളറായും തിളങ്ങിയിട്ടുള്ള അഫ്രീദീ തനിക്ക് പന്തെറിയാന്‍ ഏറ്റവുമധികം പേടിയുള്ള ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യാ-പാക് ടീമുകള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഏറ്റുമുട്ടുന്നത്. അടുത്തിടെ ഏഷ്യാ കപ്പില്‍ മത്സരിച്ച ഇരുടീമുകളും ഇനി അടുത്ത ലോകകപ്പിലെ പരസ്പരം കളിക്കുകയുള്ളു.
