ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല, ഈ അഭ്യൂഹങ്ങള്‍ പോലെ. 2014ലും ഇതേ തരത്തില്‍ പ്രചരണമുണ്ടായി. ഇപ്പോഴും അതേ പ്രചാരണം നടക്കുന്നു. അന്നും താല്‍പര്യമില്ല, ഇന്നും താല്‍പര്യമില്ല.
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ആഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. റോത്തക്കില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സെവാഗ് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ 2014ലും സമാനമായ രീതിയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നുവെന്നും ഇത്തവണയും അതിന് മാറ്റമില്ലെന്നും സെവാഗ് പറഞ്ഞു. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല, ഈ അഭ്യൂഹങ്ങള്‍ പോലെ. 2014ലും ഇതേ തരത്തില്‍ പ്രചരണമുണ്ടായി. ഇപ്പോഴും അതേ പ്രചാരണം നടക്കുന്നു. അന്നും താല്‍പര്യമില്ല, ഇന്നും താല്‍പര്യമില്ല. എന്നായിരുന്നു വാര്‍ത്തകളോട് സെവാഗിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ സെവാഗില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
