സൗദി അറേബ്യ: സൗദി അറേബ്യയില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അടക്കമുള്ളവരെ തോല്‍പ്പിച്ചാണ് ആനന്ദിന്റെ നേട്ടം. 15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ ടൈ വന്നതിനെത്തുടര്‍ന്ന് പ്ലേ ഓഫില്‍ ജയിച്ചാണ് ആനന്ദ് ജേതാവായത്. പ്ലേ ഓഫില്‍ ആനന്ദ് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്‌ളാദിമിര്‍ ഫെഡോസീവിനെ തോല്‍പ്പിച്ചു. റഷ്യയുടെ തന്നെ ഇയാന്‍ നെപോം നിയാച്ച്ടിക്ക് ആണ് മൂന്നാം സ്ഥാനം. കാള്‍സണ്‍ അഞ്ചാം സ്ഥാനത്താണ്. ചാംപ്യന്‍ഷിപ്പിന്റെ ഒന്‍പതാം റൗണ്ടില്‍ ആനന്ദ് കാള്‍സനെയും തോല്‍പ്പിച്ചിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് പട്ടം തിരികെപ്പിടിക്കുന്നത്.