ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് സഞ്ജയ് മഞ്ജരേക്കര്‍. കെ എല്‍ രാഹുലിനെയും മുന്‍ നായകന്‍ എം എസ് ധോണിയെയും ഒഴിവാക്കിയാണ് മഞ്ജരേക്കര്‍ ഇലവനെ പ്രഖ്യാപിച്ചത്.

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് സഞ്ജയ് മഞ്ജരേക്കര്‍. കെ എല്‍ രാഹുലിനെയും മുന്‍ നായകന്‍ എം എസ് ധോണിയെയും ഒഴിവാക്കിയാണ് മഞ്ജരേക്കര്‍ ഇലവനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരം ദിനേശ് കാര്‍ത്തിക് പ്ലെയിംഗ് ഇലവനില്‍ ഉണ്ടെങ്കിലും യുവതാരം ഋഷഭ് പന്താകും വിക്കറ്റിന് പിന്നിലെന്ന് മഞ്ജരേക്കര്‍ പറയുന്നു.

സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെക്ക് അവസരം നല്‍കുമെന്നതും മഞ്ജരേക്കര്‍ പ്രവചിച്ച ഇലവന്‍റെ സവിശേഷതയാണ്. ഓള്‍റൗണ്ടറായി വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. നായകന്‍ വിരാട് കോലി മൂന്നാമനായി ബാറ്റിംഗിനിറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്ത് നാലാമനായി ഇറങ്ങും.

മഞ്ജരേക്കറുടെ സാധ്യത ഇലവന്‍

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍/ ക്രുനാല്‍ പാണ്ഡ്യ, മായങ്ക് മര്‍ക്കാണ്ഡെ, സിദ്ധാര്‍ത്ഥ് കൗള്‍, യുസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംറ