പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ച് വയസുകാരനാണ് ബൂംറയുടെ ആക്ഷനില്‍ പന്തെറിയുന്നത്. വീഡിയോ പങ്കുവെച്ച് ബൂംറ...
ഗുവാഹത്തി: ബൗളിംഗ് ആക്ഷന്‍ വൈവിധ്യമാണ് ഇന്ത്യന്‍ താരം ജസ്‌പ്രീത് ബൂംറയെ മറ്റ് പേസര്‍മാരില്‍ നിന്ന് വ്യത്യസ്തമാക്കിയത്. ഇപ്പോള്‍ ഈ സവിശേഷ ആക്ഷന് മറ്റൊരു അവകാശി എത്തിയിരിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ച് വയസുകാരനാണ് ബൂംറയുടെ ആക്ഷനില്‍ പന്തെറിയുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
ഈ വീഡിയോ ബൂംറ തന്നെ ഷെയര്‍ ചെയ്തതോടെയാണ് സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിന് ശേഷമാണ് കുട്ടി പേസര്‍ ബൂംറയെ അനുകരിക്കാന്‍ തുടങ്ങിയത്.
നിലവില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ബൂംറ. ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 42 ഏകദിനങ്ങളും 35 ടി20കളും ബൂംറ കളിച്ചിട്ടുണ്ട്.
