ജൊഹന്നാസ്ബര്‍ഗ്: ക്രിക്കറ്റിലെ സൂപ്പര്‍മാനായ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേ‌ഴ്‌സിന് 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. റാംസ്ലാം ടി-20 ചലഞ്ചില്‍ ലയണ്‍സിനെതിരെ അഞ്ച് സിക്‌സും നാല് ഫോറുമടക്കമായിരുന്നു ഡിവില്ലേ‌ഴ്‌സിന്‍റെ അര്‍ദ്ധശതകം. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ കഗിസോ റബാഡയുടെ ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് ഡിവില്ലേ‌ഴ്‌സ് അമ്പത് തികച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴമൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലയണ്‍സുയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഡിവില്ലേ‌ഴ്‌സിന്‍റെയും നായകന്‍ ആല്‍ബി മോര്‍ക്കലിന്‍റെയും മിന്നും പ്രകടനമാണ് ടൈറ്റന്‍സിന് തുണയായത്. മോര്‍ക്കല്‍ 16 പന്തുകളില്‍ 41 റണ്‍സ് നേടിയപ്പോള്‍ ഇരുവരും 85 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

മത്സരത്തിന്‍റെ ഹൈലൈറ്റ്‌സ് കാണാം