ഞായറാഴ്ച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനുള്ള പരിശീലനത്തിനിടയിലാണ് ഡിവില്ലിയേഴ്സ് ഓട്ടോയില്‍ സഞ്ചരിക്കാന്‍ സമയം കണ്ടെത്തിയത്

ബംഗലൂരു: ബംഗളൂരുവിലൂടെ ഓട്ടോയില്‍ യാത്ര ചെയ്യുന്ന എ ബി ഡിവിലേയഴ്‌സിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഭാര്യ ഡാനിയേല ക്കും മകനുമൊപ്പം ആണ് എബിഡി യാത്ര ചെയ്തത്. എ ബിഡിയെ തിരിച്ചറിഞ്ഞ ആരാധകര്‍ ബംഗളുരു താരത്തിന് പിന്നാലെ കൂടി.

ഞായറാഴ്ച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനുള്ള പരിശീലനത്തിനിടയിലാണ് ഡിവില്ലിയേഴ്സ് ഓട്ടോയില്‍ സഞ്ചരിക്കാന്‍ സമയം കണ്ടെത്തിയത്. കൂടെ ഭാര്യ ഡാനിയേലയും മകന്‍ അബ്രഹാമുമുണ്ടായിരുന്നു.

View post on Instagram

യാത്ര ആസ്വദിക്കുന്നതിനിടയിലാണ് ആരാധകര്‍ ഓട്ടോയുടെ പിന്നാലെ ബൈക്കില്‍ വന്നത്. ഇക്കുറി കിരീടം നമുക്കെന്ന് വിളിച്ചുപറഞ്ഞാണ് ടീമിനോടും എബിഡിയോടുമുള്ള സ്നേഹം ആരാധകര്‍ വ്യക്തമാക്കിയത്.