രോഹിത് ശര്‍മ്മയെ പുറത്താക്കിയ തകര്‍പ്പന്‍ റണൗട്ട് കാണാം

ജയ്‌പൂര്‍: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറാണ് മുന്‍ ദക്ഷിണാഫ്രിന്‍ താരം ജോണ്ടി റോഡ്‌സ്. 1992 ലോകകപ്പില്‍ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖിനെ പുറത്താക്കിയ ജോണ്ടിയുടെ പറക്കും സ്റ്റംപിങ് തന്നെ മികച്ച ഉദാഹരണം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയെ രാജസ്ഥാന്‍ റോയല്‍സ് താരം അജിങ്ക്യ രഹാനെ പുറത്താക്കിയ രീതി ജോണ്ടിയെ ഓര്‍മ്മിക്കുന്നതാണ്.

16-ാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ സിംഗിളിനായി ശ്രമിച്ച രോഹിതിനെ രഹാനെ പറന്ന് സ്റ്റംപ് ചെയ്യുകയായിരുന്നു. രഹാനെയുടെ ത്രോ കണ്ട് മുംബൈ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മയ്ക്ക് വിശ്വസിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിനെ കൂറ്റന്‍ സ്കോറില്‍ നിന്ന് അകറ്റുന്നതില്‍ നിര്‍ണായകമായതും ഹിറ്റ്മാന്‍റെ ഈ വിക്കറ്റായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ രഹാനെ ഐപിഎല്ലിലും മിന്നും പ്രകടനം തുടരുകയാണ്. 
രഹാനെയുടെ 'ജോണ്ടി റോഡ്സ് സ്റ്റൈല്‍' ത്രോ കാണാന്‍ ക്ലിക്ക് ചെയ്യുക