ചെന്നൈയുടെ ഡഗ് ഔട്ടിലുള്ളവര്‍ക്കും ഡല്‍ഹി വിക്കറ്റര്‍ കീപ്പര്‍ ഋഷഭ് പന്തിനും ചിരിയടക്കാന്‍ സാധിച്ചില്ല.

പൂനെ: ആക്ഷന്‍ ത്രില്ലര്‍ ക്ലൈമാക്‌സിനിടെ ഒരു മുട്ടന്‍ കോമഡികൂടി ഉണ്ടായാല്‍ എങ്ങനെയിരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അവസാന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ അവസാന ഓവറില്‍ സംഭവിച്ചത് അങ്ങനെയൊരു കോമഡിയാണ്. ചെന്നൈയുടെ ഡഗ് ഔട്ടിലുള്ളവര്‍ക്കും ഡല്‍ഹി വിക്കറ്റര്‍ കീപ്പര്‍ ഋഷഭ് പന്തിനും ചിരിയടക്കാന്‍ സാധിച്ചില്ല. അമ്പാടി റായിഡുവിന്റെ റണ്ണൗട്ടാണ് മത്സരത്തിനിടെ കൂട്ടച്ചിരി പടര്‍ത്തിയത്.

സംഭവം ഇങ്ങനെ, ട്രന്‍ഡ് ബൗള്‍ട്ട് എറിഞ്ഞ അവസാന ഓവറിന്റെ നാലാം പന്ത് ധോണി ഹുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വേണ്ടവിധത്തില്‍ ധോണിക്ക് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ബോള്‍ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലേക്ക്. ഇതിനിടെ നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന റായിഡു ധോണിയുടെ അടുത്ത് ഓടിയെത്തിയിരുന്നു. എന്നാല്‍ ധോണിയാവട്ടെ ക്രീസില്‍ നിന്ന് അനങ്ങിയത് പോലുമില്ല.

ഇതോടെ ക്യാപ്റ്റനെ ക്യാപ്റ്റനെ ധിക്കരിക്കാതെ റായിഡുവിന് തിരിച്ച് ഓടേണ്ടി വന്നു. എന്നാല്‍ ക്രീസില്‍ എത്തും മുന്‍പ് ബൗള്‍ട്ട് റായിഡുവിനെ റണ്ണൗട്ടാക്കുകയും ചെയ്തു. കാഴ്ച കണ്ടുനിന്ന ബ്രാവോയ്ക്കും കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനും ചിരി മറയ്ക്കാന്‍ സാധിച്ചില്ല. കൂടെ ഋഷഭ് പന്തിനും.. 

കോമിക്ക് റണ്ണൗട്ടിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.