62ആം മിനുട്ടില്‍ ബെയില്‍ ഇറങ്ങി 122 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ആ അത്ഭുത ഗോള്‍ പിറന്നത്.
കീവ്: ചാംപ്യന്സ് ലീഗിലെ അത്ഭുത ഗോളുമായി ഗരേത് ബെയ്ല്. ഇസ്കോയുടെ പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റ് പൂര്ത്തിയാവും മുമ്പാണ് ബെയ്ല് തകര്പ്പന് ഗോള് സ്വന്തമാക്കിയത്. യുന്റസിനെതിരേ ക്രിസ്റ്റിയാനോ റൊണാള്ഡോ നേടിയ ബൈസിക്കിള് കിക്കിനോട് സമാനമായ മറ്റൊന്ന്. 62ആം മിനുട്ടില് ബെയില് ഇറങ്ങി 122 സെക്കന്ഡുകള്ക്കുള്ളിലാണ് ആ അത്ഭുത ഗോള് പിറന്നത്. കഴിഞ്ഞ മാസം ക്രിസ്റ്റ്യാനോ റൊണാള്ഡോ തീര്ത്ത അത്ഭുത ഗോളിനോട് കിടപിടിക്കുന്ന മറ്റൊരു ബൈസൈക്കിള് ഗോള്.
ഇടത് വിങ്ങില് നിന്ന് മാഴ്സെലെ ചെത്തിയിട്ട് പന്തിലാണ് ബെയ്ല് ആക്രൊബാറ്റിക് ശൈലിയിലൂടെ ഗോള് നേടിയത്. മികച്ച ടൈമിംഗും സ്ട്രൈക്കും പന്ത് ലിവര്പൂള് വലയിലേക്ക് തന്നെ എത്തിച്ചു. ബെയ്ലിന്റെ രണ്ടാം ഗോള് ലിവര്പൂള് ഗോള്കീപ്പറിന്റെ പിഴവായി കണക്കാക്കപ്പെടുമെങ്കിലും ആ സ്ട്രൈക്കും മികച്ചതായിരുന്നു. ആദ്യ ഗോളിന്റെ വീഡിയോ കാണാം...
