ഭാജിയും മുരളി വിജയിയും ഡ്വെയ്ന്‍ ബ്രാവോയുമാണ് വീഡിയോയിലുള്ളത്
ചെന്നൈ: ഏപ്രില് ഏഴിനാണ് ഐ.പി.എല് 11-ാം സീസണ് ആരംഭിക്കുന്നത്. രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര് കിംഗ്സും രാജസ്ഥാന് റോയല്സും തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. പഴയ പടക്കുതിരകളെ തിരികെയെത്തിച്ച ചെന്നൈയാവട്ടെ ലുങ്കി ഡാന്സ് വീണ്ടും ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
നായകന് എംഎസ് ധോണിയെയും സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയെയും ചെന്നൈ നിലനിര്ത്തിയിരുന്നു. അതേസമയം മുന്താരം വിന്ഡീസ് ഓള്റൗണ്ടര് ഡ്വെയ്ന് ബ്രാവോയും ചെന്നൈയില് തിരിച്ചെത്തിയിട്ടുണ്ട്. ഇവര്ക്കൊപ്പം ഫാഫ് ഡുപ്ലസിസ്, ഷെയ്ന് വാട്സണ്, ഹര്ഭജന് സിംഗ് തുടങ്ങിയ മുന്നിര താരങ്ങളും ടീമിനൊപ്പമുണ്ട്.
ചെന്നൈ ടീമിന്റെ പരിശീലന ക്യാമ്പ് ചെന്നൈയില് നടന്നുവരികയാണ്. പരിശീലനത്തിനൊപ്പം തമാശകളൊപ്പിച്ചും പരസ്യ ചിത്രങ്ങളിലഭിനയിച്ചും ക്യാമ്പ് ആസ്വദിക്കുകയാണ് ചെന്നൈ താരങ്ങള്. ‘നെരുപ്പ് ഡാ, സി.എസ്.കെ ഡാ’ എന്ന തലക്കെട്ടില് ഭാജി പുറത്തുവിട്ട വീഡിയോയാണ് ഇതില് ഒടുവിലത്തേത്. ഭാജിയും മുരളി വിജയിയും ഡ്വെയ്ന് ബ്രാവോയും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് ‘നെരുപ്പ് ഡാ...സിഎസ്കെ ഡാ’ എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്.
Neruuupuuddaaa CSKdaaaaaaaa #whistpodu@ChennaiIPL@DJBravo47@mvj888pic.twitter.com/viWmSacigN
— Harbhajan Turbanator (@harbhajan_singh) March 28, 2018
