താരങ്ങളുടെ യാത്ര ആരാധകരെ ത്രസിപ്പിച്ചു

ചെന്നൈ: ഐപിഎല്ലില്‍ കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലീഗില്‍ തിരിച്ചെത്തുമ്പോള്‍ പ്രകടത്തോടൊപ്പം ആരാധകരെ വീണ്ടെടുക്കുകയും ടീമിന് പ്രധാനമാണ്. സീസണിന് മുന്നോടിയായി ചെന്നൈയില്‍ പരിശീലനം ആരംഭിച്ച സൂപ്പര്‍ കിംഗ്സ് ആരാധകരെ കയ്യിലെടുക്കാന്‍ ചെറിയൊരു പൊടിക്കൈ കാട്ടി.

View post on Instagram

പരിശീലനത്തിന് എംഎ ചിദംബരം സ്റ്റേഡിയത്തിലേക്കുള്ള യാത്രക്ക് മുകള്‍ ഭാഗം തുറന്ന ബസാണ് ടീം തെരഞ്ഞെടുത്തത്. ചെന്നൈ നഗരത്തിലൂടെയുള്ള താരങ്ങളുടെ അപ്രതീക്ഷിത യാത്ര ആരാധകരെ ത്രസിപ്പിച്ചുവെന്ന് പറയാം. സൂപ്പര്‍ താരങ്ങളെ കണ്ടതോടെ ബസിന് പിന്നാലെ കൂടി ആരാധകര്‍. ഫോട്ടോയെടുത്തും ദൃശ്യങ്ങള്‍ പകര്‍ത്തിയും ആരാധകര്‍ അവസരം മുതലാക്കി.

View post on Instagram

അതേസമയം ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള സീനിയര്‍ താരങ്ങളും ചിത്രങ്ങളെടുക്കാന്‍ മറന്നില്ല. നായകന്‍ എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍, മുരളി വിജയി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സംഘത്തിലുണ്ടായിരുന്നു ഏപ്രില്‍ ഏഴിന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. 

View post on Instagram