ലിന്‍ പരിശീലനം തുടങ്ങി; കൊല്‍ക്കത്തയ്ക്ക് ആശ്വാസം

First Published 28, Mar 2018, 5:29 PM IST
watch Chris Lynn started practice in nets ahead of ipl
Highlights
  • ഐപിഎല്ലില്‍ ക്രിസ് ലിന്‍ കളിക്കുമെന്നുറപ്പായി

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസവാര്‍ത്ത. കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ക്രിസ് ലിന്‍ ഇക്കുറി കളിക്കുമെന്നുറപ്പായി. ന്യൂസീലാന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിന്‍ നെറ്റ്സില്‍ പരിശീലനം ആരംഭിച്ചു. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ ലിന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. നേരത്തെ പരിക്കുമൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സുഖംപ്രാപിച്ചുവരുന്നതായി ലിന്‍ നേരത്തെ അറിയിച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 9.6 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ലിന്നിനെ സ്വന്തമാക്കിയത്. 

ഐപിഎല്ലില്‍ 12 മത്സരങ്ങള്‍ കളിച്ച ലിന്‍ 38.4 ശരാശരിയില്‍ 384 റണ്‍സ് നേടിയിട്ടുണ്ട്. 2014ല്‍ കൊല്‍ക്കത്തയിലെത്തിയ താരം ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. പിന്നീട് സൂപ്പര്‍ താരത്തെ മറ്റൊരു ടീമിനും വിട്ടുകൊടുക്കാതെ കൊല്‍ക്കത്ത നിലനിര്‍ത്തുകയായിരുന്നു. ഏപ്രില്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്സുമായാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

loader