ഇന്ത്യയെ വിജയിപ്പിച്ചത് അവസാന പന്തില്‍ കാര്‍ത്തിക് നേടിയ സിക്സ്
കൊളംബോ: ഇന്ത്യന് ക്രിക്കറ്റ് പ്രേമികള്ക്ക് ഫിനിഷര് എന്നാല് എംഎസ് ധോണി ആണ്. പന്ത് ഹെലികോപ്റ്റര് ഷോട്ടിലൂടെ അതിര്ത്തികടത്തി ടീമിനെ വിജയിപ്പിക്കുന്നതാണ് ധോണി സ്റ്റൈല്. എന്നാല് ത്രിരാഷ്ട്ര ടി20യില് ധോണിക്ക് പകരം വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനായി ദിനേശ് കാര്ത്തിക്കിന് ഇന്ത്യ അവസരം നല്കിയപ്പോള് ആരും കരുതിക്കാണില്ല ഇങ്ങനൊരു ഫിനിഷിംഗ്.
നിദാഹസ് ട്രോഫി ടി20 ടൂര്ണമെന്റില് ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ കപ്പുയര്ത്തിയപ്പോള് ഫിനിഷറായത് ദിനേശ് കാര്ത്തിക്കായിരുന്നു. അവസാന പന്തില് അഞ്ച് റണ്സ് വേണമെന്നിരിക്കേ കാര്ത്തിക് നേടിയ അവിശ്വസനീയ സിക്സില് ഇന്ത്യ കപ്പുയര്ത്തി. മത്സരത്തില് എട്ട് പന്തില് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 29 റണ്സും കാര്ത്തിക് അടിച്ചുകൂട്ടി.
