അവസാന ഓവറെറിയാന്‍ ഭുവി ഓടിയടക്കുമ്പോള്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് ആറ് റണ്‍സ്.

മുംബൈ: ലോകത്തെ മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റുമാരില്‍ ഒരാളാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പല വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും ഭുവി തന്നെയായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ക്വാളിഫയറില്‍ ഭുവിക്ക് പിഴച്ചു.

അവസാന ഓവറെറിയാന്‍ ഭുവി ഓടിയടക്കുമ്പോള്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് ആറ് റണ്‍സ്. മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസ്. ക്രീസില്‍ ഉറച്ച് നിന്ന് ഫാഫ് ഭുവിയെ അനായാസം സിക്‌സടിച്ചാണ് ഫാഫ് മത്സരം പൂര്‍ത്തിയാക്കിയത്. ഫാഫ് സിക്‌സിലൂടെ നേടിയ വിജയറണ്‍ കാണാം...