നിദാഹസ് ട്രോഫിയിലെ ആ രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് മറന്നുകാണില്ല. ട്വന്റി20 ഫൈനില്‍ ബംഗ്ലാദേശിന്റെ കൊക്കില്‍ നിന്ന് വിജയം തട്ടിയെടുത്ത ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്ന ഇന്നിങ്‌സ്.

നിദാഹസ് ട്രോഫിയിലെ ആ രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് മറന്നുകാണില്ല. ട്വന്റി20 ഫൈനില്‍ ബംഗ്ലാദേശിന്റെ കൊക്കില്‍ നിന്ന് വിജയം തട്ടിയെടുത്ത ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്ന ഇന്നിങ്‌സ്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 34 റണ്‍സ്. റൂബല്‍ ഹുസൈന്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് പിറന്നപ്പോള്‍, സൗമ്യ സര്‍ക്കാര്‍ എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ സിക്‌സ് നേടിയാണ് ഇന്ത്യ വിജയിച്ചത്. എട്ട് പന്തില്‍ 29 റണ്‍ നേടിയ ദിനേശ് കാര്‍ത്തികാണ് ഇന്ത്യയെ വിജയിപ്പിച്ചത്. അവസാന മത്സരത്തിന്റെ ഓര്‍മകളിലാണ് ഇരുവരും ഇന്നിറങ്ങുന്നത്. കാര്‍ത്തികിന്റെ മനോഹര ഇന്നിങ്‌സിന്റെ വീഡിയോ കാണാം...