ശ്രേയാസ് അയ്യരുടെയും പൃഥ്വി ഷായുടെയും വീഡിയോ വൈറല്‍

ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 55 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറികളുമായി തിളങ്ങിയ നായകന്‍ ശ്രേയാസ് അയ്യരും ഓപ്പണര്‍ പൃഥ്വി ഷായുമാണ് ഡല്‍ഹിക്ക് ആവേശ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 68 റണ്‍സ് ഡല്‍ഹി കുതിപ്പില്‍ നിര്‍ണായകമായി. 

എന്നാല്‍ ക്രീസില്‍ മാത്രമല്ല ഡാന്‍സിനും തങ്ങള്‍ മികച്ച ജോഡികളാണെന്ന് തെളിയിക്കുകയാണ് ഡെയര്‍ഡെവിള്‍സിന്‍റെ ഈ സൂപ്പര്‍ താരങ്ങള്‍. അയ്യരും ഷായും ചേര്‍ന്ന് ചുവടുവെക്കുന്ന സെല്‍ഫി വീഡിയോ ഇത് സാക്ഷ്യപ്പെടുത്തുന്നു. കൊല്‍ക്കത്തയ്ക്കെതിരെ അയ്യര്‍ 40 പന്തില്‍ 93 റണ്‍സും ഷാ 44 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. എന്നാല്‍ ബാറ്റിംഗില്‍ മികച്ചുനിന്ന ശ്രേയാസ് അയ്യരെക്കാള്‍ നൃത്തത്തില്‍ പൃഥ്വി ഷായാണ് അഡാറായത്. 

View post on Instagram