സിഡ്‌നി: സ്റ്റേഡിയത്തിനു പുറത്തുവീണ സിക്‌സുകള്‍ ക്രിക്കറ്റില്‍ അനവധി കണ്ടിട്ടുണ്ട്. പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയും ഇന്ത്യന്‍ താരം എം.എസ് ധോണിയും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലും ഇത്തരം കൂറ്റന്‍ സിക്സുകള്‍ അടിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്നെതിരെ സിഡ്‌നി തണ്ടേഴ്‌സ് താരം ജോസ് ബട്‌ലറടിച്ച കൂറ്റന്‍ സിക്സാണ് ഇതില്‍ ഒടുവിലത്തേത്.

Add Asianetnews as a Preferred SourcegooglePreferred

ബിഗ് ബാഷില്‍ ബട്‌ലറിന്‍റെ പടുകുറ്റന്‍ സിക്സര്‍ 108 മീറ്റര്‍ പറന്ന് സ്റ്റേഡിയത്തിന്‍റെ പുറത്ത് വീണു. മത്സരത്തിലെ 14-ാമത്തെ ഓവറില്‍ ഇതടക്കം നാല് സിക്സുകള്‍ ബട്‌ലര്‍ താരം അടിച്ചുകൂട്ടി. ഹൊബാര്‍ട്ട് ഹറികെയ്ന്‍ താരം തോമസ് റോജേഴ്സിന്‍റെ ഓവറിലായിരുന്നു ബട്‌ലറിന്‍റെ സംഹാരതാണ്ഡവം. മത്സരത്തില്‍ വെറും 35 പന്തില്‍ നിന്ന് ജോസ് ബട്‌ലര്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. 

ബട്‌ലറിന്‍റെ മികവില്‍ സിഡ്‌നി തണ്ടേഴ്‌സ് 20 ഓവറില്‍ 166 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍ 109 റണ്‍സില്‍ പുറത്തായതോടെ സിഡ്‌നി 57 റണ്‍സിന് വിജയിച്ചു.

Scroll to load tweet…