Asianet News MalayalamAsianet News Malayalam

രാഹുല്‍ സത്യം തുറന്ന് പറഞ്ഞു, ജഡേജയ്ക്ക് നിരാശ; എന്നാല്‍ അംപയറുടെ അഭിനന്ദനം- വീഡിയോ

അടുത്തകാലത്തായി ഒട്ടും ഫോമിലല്ല ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും രഞ്ജി കളിക്കാന്‍ വിടണമെന്നും മുന്‍കാല താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഓസീസിനെതിരെ ഫീല്‍ഡിങ്ങിനിടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയടിയും വാങ്ങിയിരിക്കുകയാണ് രാഹുല്‍.

watch KL Rahul taking a catch and saying the truth to umpire
Author
Sydney NSW, First Published Jan 5, 2019, 4:06 PM IST

സിഡ്‌നി: അടുത്തകാലത്തായി ഒട്ടും ഫോമിലല്ല ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും രഞ്ജി കളിക്കാന്‍ വിടണമെന്നും മുന്‍കാല താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഓസീസിനെതിരെ ഫീല്‍ഡിങ്ങിനിടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ കൈയടിയും വാങ്ങിയിരിക്കുകയാണ് രാഹുല്‍. 

ഇന്ന് ഓസ്‌ട്രേലിയന്‍ ഓപ്പമര്‍ മാര്‍ക്‌സ ഹാരിസിന്റെ ക്യാച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് സംഭവം. ജഡേജയുടെ പന്തില്‍ രാഹുല്‍  മിഡ് ഓണില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തു. ഔട്ടായെന്ന ഉറപ്പില്‍ ഹാരിസ് ക്രീസ് വിടുകയായിരുന്നു. ബൗളറായ ജഡേജ വിക്കറ്റ് നേട്ടം ആഘോഷിച്ച് തുടങ്ങി. മറ്റുതാരങ്ങളും. അപ്പൊഴേക്കും രാഹുലിന്റെ സൂചന വന്നു.

ഔട്ടല്ലെന്നും പന്ത് നിലത്ത് കുത്തിയാണ് ക്യാച്ചെടുത്തതെന്നും രാഹുല്‍. ഇതോടെ ജഡേജയുടെ മുഖത്ത് നിരാശയായി. എന്നാല്‍ അംപയര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയടിയോടെയാണ് സംഭവത്തെ സ്വീകരിച്ചത്. അംപയര്‍ രാഹുലിനെ അഭിനന്ദിക്കുന്നതും കാണാമായിരുന്നു. വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios