ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവര്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്നതിന്‍റെ ദൃശ്യം പങ്കുവെച്ച് ധോണി

റാഞ്ചി: ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന നിദാഹാസ് ത്രിരാഷ്ട്ര ടി20യില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി കളിക്കുന്നില്ല. ധോണിയും കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് പര്യടത്തില്‍ ടീം ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ചിലവിടാന്‍ ലഭിച്ച അവസരം ആസ്വദിക്കുകയാണ് ധോണിയിപ്പോള്‍. 

ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവര്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുന്നതിന്‍റെ ദൃശ്യം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഇന്ത്യന്‍ നായകനിപ്പോള്‍. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇക്കുറി തിരിച്ചെത്തുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും തിരക്കുപിടിച്ച ഷെഡ്യൂളിനിടയില്‍ വീണുകിട്ടിയ അവധിക്കാലം ആഘോഷിക്കുകയാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോലി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ധോണിയെയും കോലിയെയും കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും നിദാഹാസ് ട്രോഫിയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

View post on Instagram
Scroll to load tweet…
View post on Instagram