ഷെഫീല്‍ഡ് ഷീല്‍ഡില്‍ കാണികളെ അമ്പരപ്പിച്ച് അരങ്ങേറ്റ താരത്തിന്‍റെ വണ്ടര്‍ ക്യാച്ച്. മുന്‍ ഓസീസ് നായകനെ പുറത്താക്കിയ പറക്കും ക്യാച്ച് കാണാം...

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ക്വീന്‍സ്‌ലാന്‍ഡ് ബുള്‍സിന്‍റെ അരങ്ങേറ്റ താരമെടുത്ത ക്യാച്ചാണ് കങ്കാരുക്കള്‍ക്കിടയിലെ പുതിയ ചര്‍ച്ച. ടാസ്‌മാനിയന്‍ ടൈഗേര്‍സിനെതിരായ മത്സരത്തിലാണ് അരങ്ങേറ്റ താരം നഥാന്‍ പറക്കും ക്യാച്ചെടുത്തത്. പുറത്തായതാവട്ടെ മുന്‍ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലിയും. 

പേസര്‍ സ്റ്റെക്കറ്റെയുടെ പന്തില്‍ കവര്‍ ഡ്രൈവിനുള്ള ബെയ്‌ലിയുടെ ശ്രമമാണ് നഥാന്‍റെ ഒറ്റകൈയില്‍ അവസാനിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സിന്‍റെ വണ്ടര്‍ ക്യാച്ചുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ വിക്കറ്റ്. അഞ്ച് പന്തില്‍ നിന്ന് ഒരു റണ്ണുമായായിരുന്നു മുന്‍ ഓസീസ് നായകന്‍റെ മടക്കം. 

Scroll to load tweet…