'ക്രൈ ബേബി' എന്ന ബാനറുമായെത്തിയ നിമെസ് ആരാധകരോട് പകവീട്ടി നെയ്‌മറുടെ ഗോളാഘോഷം. വീഡിയോ കാണാം

പാരിസ്: ഫ്രഞ്ച് ലീഗില്‍ എയ്‌ഞ്ചല്‍ ഡി മരിയയുടെ 'വണ്ടര്‍ കോര്‍ണര്‍ ഗോള്‍' പിറന്ന മത്സരത്തില്‍ പിഎസ്ജി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നിമെസിന്‍റെ ഹോം ഗ്രൗണ്ടില്‍ 4-2ന് പിഎസ്ജി ജയിച്ചപ്പോള്‍ നെയ്‌മറിന്‍റെ ആദ്യ ഗോളും മൈതാനത്തെ ഇളക്കിമറിച്ചു. നെയ്‌മറെ 'ക്രൈ ബേബി' എന്ന് വിശേഷിപ്പിച്ച നിമെസ് ആരാധകരോടുള്ള പകവീട്ടലായിരുന്നു ഈ ഗോളാഘോഷം.

മുപ്പത്തിയാറാം മിനുറ്റില്‍ മൈതാനത്ത് നീന്തിത്തുടിച്ച് പന്ത് വലയിലാക്കി നെയ്‌മര്‍ കണ്ണുതിരുമി ഓടിയെത്തിയത് 'ക്രൈ ബേബി' എന്നെഴുതിയ ബാനറിന് അരികിലേക്കാണ്. ബാനറിനുകീഴെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രീതിയില്‍ ഇരുന്ന് നെയ്‌മര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. റഷ്യന്‍ ലോകകപ്പിലടക്കം കേട്ട അഭിനയ പഴികള്‍ക്കുള്ള ചുട്ട മറുപടി. മത്സരത്തില്‍ പിഎസ്ജിയുടെ തകര്‍പ്പന്‍ ജയം കൂടിയായതോടെ സ്വന്തം മൈതാനത്ത് നിമെസ് ആരാധകര്‍ നാണംകെട്ടു. 

Scroll to load tweet…