വരുന്നു രണ്ടാം അക്തര്‍; കാണാം പതിനഞ്ചുകാരന്‍റെ ബൗളിംഗ്

First Published 14, Apr 2018, 10:57 PM IST
watch pakistan fast bowling discovery 15 year Nasim Shah
Highlights
  • അമ്പരിപ്പിക്കുന്ന പേസും ബൗണ്‍സുമായി പതിനഞ്ചുകാരന്‍

പെഷാവര്‍: എക്കാലത്തും മികച്ച പേസ് ബൗളര്‍മാരുടെ കോട്ടയാണ് പാക്കിസ്ഥാന്‍. വസീം അക്രവും വഖാര്‍ യൂനിസുമടക്കം ലോകക്രിക്കറ്റിന് പാക്കിസ്ഥാന്‍ നല്‍കിയ പേസ് വിസ്‌മയങ്ങള്‍ അനവധി. പാക്കിസ്ഥാനില്‍ നിന്ന് പുതിയൊരു പേസ് വിസ്മയം ഉദയം ചെയ്തിരിക്കുകയാണിപ്പോള്‍. എന്നാല്‍ വെറും 15 വയസുമാത്രമാണ് താരത്തിന് ഉള്ളതെന്നതാണ് പ്രത്യേകത.

സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിച്ച താരത്തിന്‍റെ പേര് നസീം ഷാ എന്നാണ്. ഭയപ്പെടുത്തുന്ന പേസും ബൗണ്‍സാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് താരത്തെ വേറിട്ട് നിര്‍ത്തുന്നത്. ബൗണ്‍സ് കൊണ്ട് റാവല്‍പിണ്ടി എക്‌സ്‌പ്രസ് അക്തറിനെ ഓര്‍മ്മിപ്പിക്കുന്നു താരം. അണ്ടര്‍ 16 വിഭാഗത്തില്‍ പെഷാവറിന് വേണ്ടിയാണ് ഇപ്പോള്‍ നസീം കളിക്കുന്നത്. വരുംഭാവിയില്‍ താരത്തെ ദേശീയ കുപ്പായത്തില്‍ കണ്ടാല്‍ അത്ഭുതപ്പെടാനില്ല.

loader