പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20യിലാണ് നായകീയമായ സംഭവം

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20യില്‍ വാക്പോരുമായി പാക് താരങ്ങള്‍. കറാച്ചി കിംഗ്സ് നായകന്‍ ഇമാദ് വസീമും ഗ്ലാഡിയേറ്റേര്‍സ് പേസര്‍ റാഹത്ത് അലിയുമാണ് കളിക്കിടെ ഏറ്റുമുട്ടിയത്. മത്സരത്തിലെ 16-ാം ഓവറില്‍ റാഹത്ത് അലിയുടെ പന്തില്‍ ഇമാദ് പുറത്തായതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിക്കറ്റെടുത്ത ശേഷം പവലിയനിലേക്ക് മടങ്ങാന്‍ കൈകൊണ്ട് റാഹത്ത് അലി ആംഗ്യം കാട്ടി. 

നിയന്ത്രണംവിട്ട റാഹത്ത് അലിയെ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് പിടിച്ചുനിര്‍ത്തുകയായിരുന്നു. എന്നാല്‍ അലിക്ക് ചുട്ടമറുപടി നല്‍കിയാണ് ഇമാദ് വസീം മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗ്ലാഡിയേറ്റേര്‍സ് നാല് വിക്കറ്റിന് 180 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ കറാച്ചിക്ക് 113 റണ്‍സേ എടുക്കാനായുള്ളൂ. 35 റണ്‍സെടുത്ത ഇമാദ് വസീമാണ് കറാച്ചിയുടെ ടോപ് സ്‌കോറര്‍. 

Scroll to load tweet…