നേരിട്ട ആദ്യ പന്ത് പ്രതിരോധിച്ചു. രണ്ടാം പന്ത് ക്രീസ് വിട്ടിറങ്ങി, ഒരു പടുക്കൂറ്റന്‍ സിക്‌സര്‍.
നോട്ടിങ്ഹാം: അപൂര്‍വങ്ങില്‍ അപൂര്‍വം മാത്രമായ ടെസ്റ്റ് അരങ്ങേറ്റമായിരുന്നു ഋഷഭ് പന്തിന്‍റേത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ റണ്‍ നേടിയത് ഒരു പടുക്കൂറ്റന്‍ സിക്‌സോടെ. നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ മൂന്നാം ടെസ്റ്റിലായിരുന്നു പന്തിന്റെ അരങ്ങേറ്റം. വിരാട് കോലി പുറത്തായ ശേഷമാണ് പന്ത് ക്രീസിലെത്തിയത്. ആദില്‍ റഷീദായിരുന്നു ബൗളര്‍. നേരിട്ട ആദ്യ പന്ത് പ്രതിരോധിച്ചു. രണ്ടാം പന്ത് ക്രീസ് വിട്ടിറങ്ങി, ഒരു പടുക്കൂറ്റന്‍ സിക്‌സര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ അതായിരുന്നു പന്തിന്റെ ആദ്യ റണ്‍. ക്രിസ് ഗെയ്ല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിയിരുന്നു. പന്ത് അത് രണ്ടാം പന്തിലാക്കിയെന്ന് മാത്രം. പന്ത് നേടിയ സിക്‌സിന്റെ വീഡിയോ കാണാം..
