അഞ്ച് കൂറ്റന്‍ സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്സ്.

ദില്ലി: ധോണിക്ക് ശേഷം ഇന്ത്യക്ക് കിട്ടാന്‍ പോകുന്ന പവര്‍ ഹിറ്റര്‍ ആരായിരിക്കും..? ഉത്തരം ഒന്നേയുള്ളൂ.. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഋഷഭ് പന്ത്..! പന്തിന്റെ ഓരോ ഷോട്ടിനും അത്രത്തോളം കനമുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരേ വെറും 29 പന്തുകള്‍ മാത്രം നേരിട്ട ഋഷഭ് പന്ത് 69 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് കൂറ്റന്‍ സിക്‌സറുകളും ഏഴ് ഫോറുകളുമുണ്ടായിരുന്നു. ഈ ഇന്നിങ്‌സോടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന് നല്‍കുന്ന ഓറഞ്ച് ക്യാപ്പും പന്ത് സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്തിന്‍റെ പവര്‍ ഹിറ്റുകള്‍ നിറഞ്ഞ അര്‍ധ സെഞ്ചുറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.