സ്പാനിഷ് ഭാഷയിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
മാഡ്രിഡ്: ലോകകപ്പ് വീണ്ടെടുക്കാൻ ഒരുങ്ങുന്ന സ്പാനിഷ് ടീമിന് ആവേശം പകരാൻ ക്യാപ്റ്റൻ സെർജിയോ റാമോസിന്‍റെ ഗാനം. സ്പാനിഷ് ഭാഷയിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിൽ മുഹമ്മദ് സലായെ ഫൗൾ ചെയ്തതിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടേയാണ് സ്പാനിഷ് ക്യാപ്റ്റൻ സെർജിയോ റാമോസ് ടീമിന് ആവേശം പകരാൻ ഗാനം പുറത്തിറക്കിയത്.
സ്പാനിഷ് ഗായകൻ ഡീമാർക്കോ ഫ്ലമാൻഗോയ്ക്കൊപ്പം ചേർന്ന് തയ്യാറാക്കിയ ഗാനത്തിന് അനദർ സ്റ്റാർ ഇൻ യുവർ ഹാർട്ട് എന്നാണ പേരിട്ടിരിക്കുന്നത്. ലോകകപ്പിനായി സ്പാനിഷ് താരങ്ങളെയും ആരാധകരെയും പ്രചോദിപ്പിക്കുന്നതാണ് ഗാനം.
ആദ്യമായല്ല റാമോസ് ഫുട്ബോളിനായി ഗാനം തയ്യാറാക്കുന്നത്. നേരത്തേ, 2016ലെ യൂറോകപ്പിനും സ്പാനിഷ് ടീമിനായി റാമോസ് ഗാനം പുറത്തിറക്കിയിരുന്നു. റാമോസിന്റെ പാട്ടിന്റെ വീഡിയോ കാണം.
