ധവാന്‍ ഓടക്കുഴല്‍ വായിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

ദില്ലി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ബാറ്റിംഗ് സ്‌കില്ലുകളെ കുറിച്ച് ആരാധകര്‍ക്ക് സംശയമുണ്ടാകാന്‍ വഴിയില്ല. അനായാസം പന്തുകള്‍ മൈതാനത്തിന്‍റെ നാലുപാടും പായിക്കാന്‍ ഈ ഇടംകൈയന്‍ ബാറ്റ്സ്മാന് കഴിയും. ടീമിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ് ധവാന്‍. എന്നാല്‍ മറ്റൊരു കഴിവുകൂടി ധവാനുണ്ട് എന്ന് ആരാധകര്‍ക്ക് മനസിലായത് ഇപ്പോഴാണ്.

ധവാന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ആണ് ഇത് വെളിവാക്കിയത്. ഗുരുവിനൊപ്പം ഓടക്കുഴല്‍ വായിക്കുന്ന ശിഖര്‍ ധവാനാണ് ദൃശ്യത്തിലുള്ളത്. ഇഷ്‌ട വാദ്യോപകരണമായ ഓടക്കുഴല്‍ മൂന്ന് വര്‍ഷമായി താന്‍ അഭ്യസിക്കുന്നതായി ധവാന്‍ പറയുന്നു. എന്നാല്‍ ഇനിയുമേറെ പഠിക്കാനുണ്ട് എന്നാണ് ഇന്ത്യന്‍ ഓപ്പണറുടെ പക്ഷം. ഇത് കണ്ട ആരാധകര്‍ക്ക് അത്ഭുതം അടക്കാനായില്ല എന്നതാണ് വസ്‌തുത.

Scroll to load tweet…