അവസാന ഓവര്‍ എറിഞ്ഞ ഡര്‍ഹാമിന്റെ ലിയാം ട്രവസ്‌കിസാണ് ലങ്കാഷെയറിനെ പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ വേണ്ടത് ആറ് റണ്‍സ് മാത്രം

ഓള്‍ഡ്‌ട്രോഫോഡ്: ഇനി ഇതാണോ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അവസാന ഓവര്‍..? ഇംഗ്ലണ്ടില്‍ വൈറ്റാലിറ്റി ടിന്റി20 ബ്ലാസ്റ്റില്‍ ഡര്‍ഹാം ജെറ്റ്‌സ്- ലങ്കാഷെയര്‍ മത്സരത്തിനിടെയാണ് മികച്ച ട്വന്റി20 ഓവര്‍ പിറന്നത്. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡര്‍ഹം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കാഷെയറിന് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രം. 

അവസാന ഓവര്‍ എറിഞ്ഞ ഡര്‍ഹാമിന്റെ ലിയാം ട്രവസ്‌കിസാണ് ലങ്കാഷെയറിനെ പിടിച്ചുനിര്‍ത്തിയത്. അവസാന ഓവറില്‍ വേണ്ടത് ആറ് റണ്‍സ് മാത്രം. നാല് വിക്കറ്റുകളാണ് കൈയ്യിലുള്ളത്. ഡാനിയേല്‍ ലാംപും ജയംസ് ഫോക്‌നറും ക്രീസില്‍. 

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ട്രവസ്‌കിസിന്റെ ആദ്യ പന്ത് യോര്‍ക്കര്‍ ഫോക്‌നര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അടുത്ത പന്തില്‍ ഫോക്‌നര്‍ പുറത്ത്. മൂന്നാം പന്ത് ലാംപിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. നാലാം പന്ത് കയറി അടിക്കാനുള്ള ശ്രമത്തിനിടെ ലാംപിനെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. 

അഞ്ചാം പന്തില്‍ മാത്യു പാര്‍ക്കിന്‍സണും പുറത്തായി. അവസാന പന്ത് നേരിട്ട ടോബി ലെസ്റ്റര്‍ക്ക് ഒരു റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ട്രവസ്‌കിസ് ആ ഓവറില്‍ വിട്ടുനല്‍കിയത് വെറും ഒരു റണ്‍ മാത്രം. ഓവറിന്റെ വീഡിയോ കാണാം...

Scroll to load tweet…