സിഡ്‌നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേട്ടിട്ടുള്ള പേര് ഒരുപക്ഷേ ഓസീസ് നായകന്‍ ടിം പെയ്‌നിന്റേതായിരിക്കും. ഋഷഭ് പന്തുമായുള്ള സ്ലഡ്ജിങ് സംഭവമെല്ലാം ഇതിലുള്‍പ്പെടും. ഇന്നിതാ പെയ്‌നിന്റെ പേരില്‍ മറ്റൊരു സംഭവം കൂടി. രണ്ടാം ദിവസത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് രസകരമായ സംഭവമുണ്ടായത്. പെയ്ന്‍ സംസാരിച്ചിക്കൊണ്ടിരിക്കെ വാര്‍ത്താസമ്മേളനം റെക്കോഡ് ചെയ്യാന്‍ വച്ച ഫോണിലേക്ക് കാള്‍ വന്നു. പെയ്ന്‍ ഫോണ്‍കാള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് നടന്ന സംഭവം ഏറെ ചിരിയുണര്‍ത്തി. വീഡിയോ കാണാം...