37 വയസ് കഴിഞ്ഞു മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ക്രിക്കറ്റ് രംഗത്ത് സജീവമാണ് മക്കല്ലം. അദ്ദേഹത്തിന്റെ കായിക കരുത്ത് ഇപ്പോഴും നഷ്ടപ്പെട്ട് പോയിട്ടിട്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം
മെല്‍ബണ്‍: 37 വയസ് കഴിഞ്ഞു മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍, ബിഗ് ബാഷ് പോലുള്ള ക്രിക്കറ്റ് രംഗത്ത് സജീവമാണ് മക്കല്ലം. അദ്ദേഹത്തിന്റെ കായിക കരുത്ത് ഇപ്പോഴും നഷ്ടപ്പെട്ട് പോയിട്ടിട്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അത് തെളിയിക്കുന്നതായിരുന്ന ബിഗ് ബാഷില്‍ മക്കല്ലത്തിന്റെ ഫീല്‍ഡിങ് പ്രകടനം.
ബ്രിസ്‌ബേന്‍ ഹീറ്റിന്റെ താരമായ മക്കല്ലം, പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനാണ് നടത്തിയത്. ജോഷ് ലാലോറിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ലോങ് ഓഫിലൂടെ സിക്‌സിന് ശ്രമിച്ചു. ബുള്ളറ്റ് വേഗത്തില്‍ പോയ പന്ത് ക്യാച്ചെടുക്കാന്‍ മക്കല്ലം ഒരു ശ്രമം നടത്തി. 37ാം വയസിലും അസാമാന്യ മെയ്‌വഴക്കത്തോടെ ക്യാച്ചെടുക്കാന്‍ മക്കല്ലം ശ്രമിച്ചെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ആറ് റണ്‍സ് തടയാന്‍ മക്കല്ലത്തിന് സാധിച്ചു. വീഡിയോ കാണാം....
നേരത്തെ കാമറൂണ്‍ ബെന്‍ക്രോഫ്റ്റിനെ പുറത്താക്കാനെടുത്ത ക്യാച്ചും ഒരു സംഭവമായിരുന്നു. ലോംഗ് ഓണിലൂടെ വലിയ ഷോട്ടിന് മുതിര്‍ന്ന ബെന്‍ക്രോഫ്റ്റിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ നിന്ന് മുന്നിലേക്ക് ഓടിവന്ന മക്കല്ലം മുന്നോട്ട് ഡൈവ് ചെയ്ത് പന്ത് കൈയ്യിലൊതുക്കി. വീഡിയോ കാണാം...
