ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങാന്‍ കാരണം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മണ്ടത്തരം. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമേര്‍ ഷാഫിയുടെ കിക്കാണ് ഗോളില്‍ അവസാനിച്ചത്.

അമ്മാന്‍: ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങാന്‍ കാരണം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മണ്ടത്തരം. ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമേര്‍ ഷാഫിയുടെ കിക്കാണ് ഗോളില്‍ അവസാനിച്ചത്. ജോര്‍ദാന്റെ ബോക്‌സില്‍ നിന്നടിച്ച പന്ത് സന്ധുവിന്റെ മുന്നില്‍ കുത്തിയുയര്‍ന്ന് വലയിലേക്ക്. പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്ന സന്ധുവിന് പന്ത് തട്ടിയകറ്റാനായില്ല. വീഡിയോ കാണാം...

Scroll to load tweet…

ഒരു ഗോള്‍കീപ്പര്‍ ഗോള്‍ നേടുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം ഫുട്‌ബോള്‍ ലോകത്ത് നടക്കുന്നതാണ്. ജോര്‍ദാന്‍ കീപ്പര്‍ ഷാഫിയുടെ കരിയറിലെ രണ്ടാം ഗോളാണിത്. മുമ്പ് അല്‍ വെഹ്ദാത്തിന് വേണ്ടി കളിക്കുമ്പോഴും ഷാഫി ഗോള്‍ നേടിയിട്ടുണ്ട്.