ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനെതിരെ തകര്‍പ്പന്‍ ഗോളുമായി ഖത്തര്‍ താരം അല്‍മോസ് അലി. മത്സരത്തിന്റെ 12ാം മിനിറ്റിലായിരുന്നു അലിയുടെ ലോകോത്തര ഗോള്‍. ഒരു ബൈസൈക്കിള്‍ കിക്കിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്.
അബുദാബി: ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനെതിരെ തകര്‍പ്പന്‍ ഗോളുമായി ഖത്തര്‍ താരം അല്‍മോസ് അലി. മത്സരത്തിന്റെ 12ാം മിനിറ്റിലായിരുന്നു അലിയുടെ ലോകോത്തര ഗോള്‍. ഒരു ബൈസൈക്കിള്‍ കിക്കിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്. ഷോട്ട് എടുക്കുന്നതിന് മുമ്പുള്ള അല്‍ മോസിന്റെ രണ്ട് ടച്ചുകള്‍ മനോഹരമായിരുന്നു. ഗോളിന്റെ വീഡിയോ കാണാം.
ഒരു റെക്കോഡ് കൂടി താരത്തെ തേടിയെത്തി. ഒരൊറ്റ ഏഷ്യന്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയത്. മത്സരത്തിന് മുന്‍പ് എട്ട് ഗോളുകളുമായി അലി ദായുടെ 1996ലെ റെക്കോര്‍ഡിന് ഒപ്പം ആയിരുന്നു അല്‍മോസ്. ഒരു ഗോള്‍ കൂടി നേടിയതോടെ നേട്ടം ഒമ്പതായി.
അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ജപ്പാനെതിരെ 2-1ന് മുന്നിലാണ് ഖത്തര്‍.
