ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി ട്രന്റ് ബൗള്‍ട്ട്. പേസറുടെ ആറ് വിക്കറ്റ് പ്രകടനം കിവീസ് സമ്മാനിച്ചത് 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ദിവസം വിക്കറ്റൊന്നും നേടാതിരുന്ന ബൗള്‍ട്ട് രണ്ടാം ദിനം തീക്കാറ്റായി.
ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി ട്രന്റ് ബൗള്‍ട്ട്. പേസറുടെ ആറ് വിക്കറ്റ് പ്രകടനം കിവീസ് സമ്മാനിച്ചത് 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യ ദിവസം വിക്കറ്റൊന്നും നേടാതിരുന്ന ബൗള്‍ട്ട് രണ്ടാം ദിനം തീക്കാറ്റായി. 15 പന്തുകള്‍ക്കിടെ വീഴ്ത്തിയത് ലങ്കയുടെ ആറ് വിക്കറ്റുകളാണ്. വിട്ടുക്കൊടുത്തത് വെറും നാല് റണ്‍മാത്രം. മൊത്തത്തില്‍ 15 ഓവറില്‍ 30 റണ്‍ മാത്രം വിട്ടുനല്‍കിയാണ് ബൗള്‍ട്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്. വീഡിയോ കാണാം...
റോഷന്‍ സില്‍വ (21), നിരോഷന്‍ ഡിക്‌വെല്ല (4), ദില്‍റുവാന്‍ പെരേര (0), സുരംഗ ലക്മല്‍ (0), ദുശമന്ദ ചമീര (0), ലാഹിരു കുമാര (0) എന്നിവരുടെ വിക്കറ്റുകളാണ് ട്രന്റ് ബൗള്‍ട്ട് വീഴ്ത്തിയത്. താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് ഏഴാം തവണ.

