കോലിയും ക്രിസ്റ്റ്യാനോയും ഒന്നിച്ചു; വൈറലായി വീഡിയോ

First Published 14, Apr 2018, 5:01 PM IST
watch virat kohli and critiano ronaldo in one video
Highlights
  • ഇരുവരും ഒന്നിച്ച പരസ്യ ചിത്രം വന്‍ ഹിറ്റ്

ദില്ലി: ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പോര്‍ച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാവട്ടെ ഫുട്ബോളിലെ മിന്നും താരവും. ഇരുവരും എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഉള്‍പ്പെടുമെന്ന് നിസംശയം പറയാം. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ വിസ്മയിപ്പിച്ച് സംഗമിച്ചിരിക്കുകയാണ് ഇരുവരുമിപ്പോള്‍. 

പ്രമുഖ ബ്രാന്‍ഡായ അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ പരസ്യത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചത്. ഇരുവരും പരസ്‌പരം കൈവീശി അഭിസംബോധന ചെയ്യുന്നു എന്നതാണ് ഇതിലെ സവിശേഷത. ക്രിക്കറ്റ്-ഫുട്ബോള്‍ ആരാധകര്‍ക്കുള്ള അമേരിക്കന്‍ ടൂറിസ്റ്ററിന്‍റെ സമ്മാനമായി പരസ്യ ചിത്രം. ആരാധകര്‍ക്കിടയില്‍ വന്‍ പ്രചാരമാണ് ഇതിന് ലഭിക്കുന്നത്. 

loader