കാണാം ഓസ്ട്രേലിയന്‍ ലീഗിലെ തകര്‍പ്പന്‍ സ്കോര്‍പിയോണ്‍ ഗോള്‍
സിഡ്നി: ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനലില് യുവന്റസിനെതിരെ റൊണാള്ഡോ കുറിച്ച ബൈസിക്കിള് കിക്കുണ്ടാക്കിയ അമ്പരപ്പ് ആരാധകരില് മാറിയിട്ടില്ല. ലോകം കണ്ട എക്കാലത്തെയും മികച്ച ബൈസിക്കിള് കിക്കുകളില് ഒന്നാണിത് എന്നായിരുന്നു വിലയിരുത്തലുകള്. എന്നാല് റോണോയുടെ തീപ്പൊരി ഗോളിനെ വെല്ലാന് പ്രാപ്തിയുള്ള സ്കോര്പിയോണ് കിക് ഗോള് നേടിയിരിക്കുകയാണ് ഓസ്ട്രേലിയന് ലീഗില് ഒരു താരം.
ന്യൂകാസില് ജെസ്റ്റിന്റെ റിലി മഗ്രിയാണ് ഫുട്ബോള് ലോകത്തെ അമ്പരിപ്പിച്ച ഈ ഗോള് നേടിയത്. ടീം ഒരു ഗോളിന് പിന്നില് നില്ക്കുമ്പോളായിരുന്നു റിലിയുടെ ഗോള്. സഹതാരത്തില് നിന്ന് ലഭിച്ച കുറിയ പാസ് ബോക്സിലേക്ക് ഓടിക്കറിയ റിലി മഗ്രി വലയിലാക്കുകയായിരുന്നു. ഒലിവര് ജിറൗഡ് നേടിയ അത്ഭുത സ്കോര്പിയോണ് കിക്ക് ഗോളിനോടാണ് ഈ ഗോള് ആരാധകര് താരതമ്യം ചെയ്യുന്നത്.
👏 @McGreeRiley with an absolutely ridiculous scorpion kick goal..
— BigSport (@BigSportGB) April 27, 2018
⚽️ THIS IS NOT FIFA RILEY!
(📽️ @NewcastleJetsFC)pic.twitter.com/VL0kYx9pxe
