പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്റ്റ് റാങ്കില്‍ ചുരുങ്ങിയ ദിവസങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യ പാകിസ്ഥാന് പിന്നില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം റാങ്ക് നഷ്ടപ്പെട്ടതിനെ പരിഹസിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ശക്തമായി രംഗത്ത് എത്തി. 

പാകിസ്താന്‍ കഴിഞ്ഞ പരമ്പര ജയിച്ചിട്ടില്ല, സമനില മാത്രമാണ് നേടിയത്, റാങ്കിംഗ് എന്നത് വ്യത്യസ്തമായി മനസ്സിലാക്കേണ്ട ഒന്നാണ്, അതൊരു താല്‍ക്കാലിക പ്രചോദനം മാത്രമാണ്, എന്തുകൊണ്ടെന്നാല്‍ പോയന്റ് പട്ടിക വളരെ വളരെ നേര്‍ത്തതാണ്, റാങ്കിംഗില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും, റാങ്കിംഗിന് വേണ്ടി നിങ്ങളൊരിക്കലും കളിക്കരുത്, ലോകത്തെ ഏറ്റവും ശക്തമായ ടീമാകാനാണ് നമ്മള്‍ ശ്രമിക്കേണ്ടതാണ്, അതാണ് നമ്മുടെ ലക്ഷ്യവും

വിരാട് കോഹ്ലി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച അശ്വിനെയും സാഹയെയും കോഹ്ലി പ്രശംസകൊണ്ട് മുടി. പരമ്പരയില്‍ വലിയ പ്രചോദനമാണ് ഇരുവരും തങ്ങള്‍ക്ക് നല്‍കിയതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ കാത്തിരുന്ന് കിട്ടിയ ഒന്നാം റാങ്ക് ഇന്ത്യയക്ക് കഴിഞ്ഞ ദിവസമാണ് നഷ്ടമായത്. വെസ്റ്റിന്‍ഡീസിനെതിരെ നാലാം ടെസ്റ്റില്‍ നിര്‍ഭാഗ്യം മഴയുടെ രൂപത്തിലത്തെിയതാണ് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നാലാം ടെസ്റ്റ് സമനിലയിലായെങ്കിലും ഒന്നും മൂന്നും മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. രണ്ടു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പര ശനി, ഞായര്‍ ദിവസങ്ങളില്‍ അമേരിക്കയിലെ ലൗഡര്‍ഹില്ലില്‍ നടക്കും.