കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാേേസ്റ്റഴ്‌സ് താരം വെസ് ബ്രൗണ്‍. സ്‌പോര്‍ട്‌സ് സ്റ്റാറിനോടു സംസാരിക്കുമ്പോഴാണ് തന്റെ ബ്ലാസ്‌റ്റേഴ്‌സ് കാലത്തെക്കുറിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെളിപ്പെടുത്തിയത്.

ലണ്ടന്‍: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ബ്ലാേേസ്റ്റഴ്‌സ് താരം വെസ് ബ്രൗണ്‍. സ്‌പോര്‍ട്‌സ് സ്റ്റാറിനോടു സംസാരിക്കുമ്പോഴാണ് തന്റെ ബ്ലാസ്‌റ്റേഴ്‌സ് കാലത്തെക്കുറിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി പതിനാലു സീസണ്‍ ബൂട്ടു കെട്ടിയ താരമാണ് വെസ് ബ്രൗണ്‍. അഭിമുഖത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് യുവതാരങ്ങളായ ദീപേന്ദ്ര നേഗിയെയും സഹലിനെയും വെസ് ബ്രൗണ്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. 

'ആ കാലഘട്ടം വളരെയധികം ആസ്വദിച്ചിരുന്നു. ടീമിനു വേണ്ടി കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന നിരാശ മാത്രമേ എനിക്കുള്ളു. ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനാണെന്നതും മികച്ചൊരു അനുഭവമായിരുന്നു. ബെര്‍ബറ്റോവ്, റഹൂബ്ക്ക എന്നിവര്‍ ടീമിലുണ്ടായിരുന്നതു കൊണ്ട് എളുപ്പത്തില്‍ ഇവിടെ ഇണങ്ങിച്ചേരാനായി. ഇവിടെ കളിച്ചിരുന്ന ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു, ടീമിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹവുമുണ്ട്' ബ്രൗണ്‍ പറഞ്ഞു.

ഒരു സീസണില്‍ മാത്രമാണ് വെസ് ബ്രൗണ്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു. റെനെ മ്യുളസ്റ്റീന്‍ പരിശീലകനായി എത്തിയപ്പോഴാണ് വെസ് ബ്രൗണിന്റെ വരവും. റെനെക്കു പകരം വന്ന ഡേവിഡ് ജയിംസിനെ രൂക്ഷമായി വിമര്‍ശിച്ച് ബെര്‍ബറ്റോവ് ടീം വിട്ടപ്പോഴും വെസ് ബ്രൗണ്‍ ടീമിനൊപ്പം തുടര്‍ന്നു.പല തവണ മാറിക്കളിക്കേണ്ടി വന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ബ്രൗണ്‍ ശ്രദ്ധിച്ചിരുന്നു.

Scroll to load tweet…