Asianet News MalayalamAsianet News Malayalam

വിന്‍ഡീസിന് വീണ്ടും തിരിച്ചടി; വെടിക്കെട്ട് ഓപ്പണര്‍ പിന്‍മാറി

പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയുടെ വിലക്കിന് പിന്നാലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് പിന്‍മാറി. ഇതോടെ വിന്‍ഡീസിന് കനത്ത തിരിച്ചടി...
 

West Indies Opening Batsman Evin Lewis Withdraws From Limited Overs Series vs India
Author
Mumbai, First Published Oct 18, 2018, 11:59 AM IST

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന- ടി20 പരമ്പരകള്‍ക്ക് മുന്‍പ് വിന്‍ഡീസ് ടീമില്‍ അപ്രതീക്ഷിത മാറ്റം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്‍മാറി. ലെവിസിന് പകരം ഏകദിനത്തില്‍ കീറോണ്‍ പവലിനെയും ടി20യില്‍ നിക്കോളാസിനെയും ഉള്‍പ്പെടുത്തി. വിന്‍ഡീസിനായി 35 ഏകദിനങ്ങളും 17 ടി20യും ലെവിസ് കളിച്ചിട്ടുണ്ട്. 

ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മുന്‍നിര താരങ്ങളും വിന്‍ഡീസ് ടീമിലില്ല. ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ കരീബിയന്‍ ടീമിന് ലെവിസിന്‍റെ പിന്‍മാറ്റവും സൂപ്പര്‍താരങ്ങളുടെ അഭാവവും തിരിച്ചടിയായേക്കും. അതേസമയം ടെസ്റ്റ് പരമ്പരയിലെ വൈറ്റ് വാഷ് തുടരുകയാണ് കോലിപ്പട ലക്ഷ്യമിടുന്നത്. 

അച്ചടക്കലംഘനത്തിന് പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോ രണ്ട് ഏകദിനങ്ങളില്‍ വിലക്ക് നേരിടുന്നതും വിന്‍ഡീസിന് തലവേദനയാണ്. ഒക്ടോബര്‍ 21, 14 തിയതികളിലാണ് ആദ്യ രണ്ട് ഏകദിനങ്ങള്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കീറോണ്‍ പവല്‍ പുറത്തായശേഷം ടിവി അംപയറോട് മോശമായി പെരുമാറിയതിന് മൂന്ന് ഡീ മെറിറ്റ് പോയിന്‍റും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തിയുണ്ട്. 

Follow Us:
Download App:
  • android
  • ios