വിമാനത്തിൽ പൈലറ്റുമാരുടെ ഇടമാണ്​ കോക്ക്​പിറ്റ്​. അവിടം യാത്രക്കാരൻ ടോയ്​ലറ്റാൻ നോക്കിയാൽ അവർ വെറുതെയിരിക്കുമോ. അങ്ങനെ ഒരു അബദ്ധം പിണഞ്ഞത്​ മുൻ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം ആൻഡ്രൂ ഫ്ലി​ന്‍റോഫിനാണ്​. ജർമനിയിൽ ലോകകപ്പ്​ ഫുട്​ബാൾ കണ്ട ശേഷം മടങ്ങുന്നതിനിടെ പിണഞ്ഞ അബദ്ധം ഇംഗ്ലീഷ്​ ഒാൾറൗണ്ടർ തന്നെയാണ്​ കഴിഞ്ഞ ദിവസം പുറത്തുപറഞ്ഞത്​.

മൽസരം കഴിഞ്ഞ്​ മദ്യപിച്ചാണ്​ ഫ്ലി​ന്‍റോഫ്​ തിരികെ ഇംഗ്ലണ്ടിലേക്ക്​ വിമാനം കയറിയത്​. വിമാനം കയറിയ ഫ്ലിന്‍റോഫിന്​ മൂത്രമൊഴിക്കാൻ തോന്നി. കോക്ക്​പിറ്റി​ന്‍റെ വാതിൽ തുറന്ന ഫ്ലി​ന്‍റോഫ്​ മൂത്രമൊഴിക്കാനായി പാന്‍റ്സ്​ താഴ്​ത്തി. മയക്കത്തിലായിരുന്ന ഫ്ലി​ന്‍റോഫ് കണ്ണ്​ തുറന്നുനോക്കിയപ്പോൾ താൻ മൂത്രമൊഴിക്കാൻ നിൽക്കുന്നത്​ കോക്ക്​പിറ്റിലാണെന്ന്​ മനസിലായി. മൂ​ത്രമൊഴിക്കാൻ നിൽക്കുന്ന യാത്രക്കാരനെ കണ്ട്​ ജർമൻ പൈലറ്റ്​ അലറി.

‘പുറത്തുപോടോ എന്‍റെ വിമാനത്തിൽ നിന്ന്​’. ബോധം വന്ന ഫ്ലി​ന്‍റോഫ്​ അവിടെ നിന്ന്​ പിന്തിരിയുകയായിരുന്നു. ജീവിതത്തിൽഒരിക്കലും മറക്കാത്ത അനുഭവമാണിതെന്നാണ്​ ഫ്ലി​ന്‍റോഫ് തന്നെ പറയുന്നത്​.