ഇന്ത്യ ശ്രീലങ്ക ടി-20 മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത് എന്നാണ് ഇന്ത്യന്‍ ടീമിലെ ചൈനീസ് മാന്‍ വ്യക്തമാക്കുന്നത്
ലണ്ടന്: ധോണി ക്ഷോഭിച്ച അനുഭവം വെളിപ്പെടുത്തി സ്പിന്നര് കുല്ദീപ് യാദവ്. ഇന്ത്യ ശ്രീലങ്ക ടി-20 മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത് എന്നാണ് ഇന്ത്യന് ടീമിലെ ചൈനീസ് മാന് വ്യക്തമാക്കുന്നത്. ഇന്ത്യ ഉയര്ത്തിയ 260 റണ്സ് പിന്തുടരാനിറങ്ങിയശ്രീലങ്കന് ബാറ്റ്സ്മാന്മാര് അടിച്ച് തകര്ക്കുന്നു. ഇത് കണ്ട് പുതിയ തന്ത്രങ്ങള് ധോണി ബോളര്മാര്ക്ക് ഉപദേശിച്ചുകൊണ്ടേയിരുന്നു.
എന്നാല് യാദവിന് നല്കിയ നിര്ദ്ദേശം താരം കാര്യമായെടുത്തില്ല. ഇത് ധോണിയെ ചൊടിപ്പിച്ചു .ക്ഷുഭിതനായ ധോണി ഇങ്ങനെ പറഞ്ഞു.’ 300 മത്സരങ്ങള് ഞാന് കളിച്ചിട്ടുണ്ട്, എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം?” ധോണി പൊട്ടിത്തെറിച്ചു.
പെട്ടന്നു തന്നെ കുല്ദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു. ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്തു. അത് കഴിഞ്ഞ് കുല്ദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു, ‘ഇതാണ് ഞാന് പറഞ്ഞത് എന്ന്. മത്സരത്തില് 52 റണ്സ് വഴങ്ങിയ കുല്ദീപ് 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
